മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.

May 30, 2026

ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കോടഞ്ചേരി പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ശുചിത്വ വാരാചരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.

വരുന്ന ഒരാഴ്ച കൊണ്ട് മുഴുവൻ വാർഡുകളിലും പൊതുവിടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വീടും പരിസരവും എല്ലാം ശുചിത്വ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മഴ ജന്യ രോഗങ്ങളിൽ നിന്നും നമ്മുടെ നാട്ടിലെ ജനതയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.

1
2