പോഷൺ മാ സമാപന പരിപാടി കോടഞ്ചേരിയിൽ നടന്നു
October 12, 2026
രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ സംഘടിപ്പിച്ച പ്രോജക്ട് തല സമാപന പരിപാടി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസ് സി.ഡി.പി.ഒ തസ്ലീന എൻ.പി സ്വാഗതം പറഞ്ഞു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഖിൽ പി.എൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു പട്ടരാട്ട്, റൂബി തമ്പി, ജിജി എലുവാലുങ്കൽ, നാൻസി ജോഷി, ജോബി ജോസഫ്, സജിനി രാമൻകുട്ടി, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, റെജി തമ്പി, റീന ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ നസീറ പി.എ തുടങ്ങിയവർ സംസാരിച്ചു.
വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ കുടുംബങ്ങൾക്കായി ഫാമിലി സ്റ്റീമിംഗ് പാചക മത്സരം നടത്തി. അങ്കണവാടി പ്രവർത്തകർ ഒരുക്കിയ തനത് ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും നാടൻ ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാളും ശ്രദ്ധേയമായി.
പരിപാടിക്ക് കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസിലെ സൂപ്പർവൈസർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാർ പോഷകാഹാര പ്രദർശന മത്സരം നിയന്ത്രിച്ചു.