സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ്

September 29, 2026

📢 സോഷ്യൽ സെക്യൂരിറ്റി / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! 📢

മസ്റ്ററിംഗ് സമയപരിധി നീട്ടി നൽകി

2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കൾക്കും വാർഷിക മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയപരിധി സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം നീട്ടി നൽകിയിട്ടുണ്ട്.

🗓️ പുതുക്കിയ തീയതി: 2026 ഒക്ടോബർ 31

പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിംഗ് പൂർത്തിയാക്കാത്ത മുഴുവൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-ന് മുമ്പായി അക്ഷയ കേന്ദ്രങ്ങൾ വഴിയോ നിർദ്ദിഷ്ട മാർഗ്ഗങ്ങളിലൂടെയോ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

ഇതുവരെ മസ്റ്ററിംഗ് നടത്താത്തവർ സമയം വൈകാതെ എത്രയും വേഗം പൂർത്തിയാക്കുക.

മസ്റ്ററിംഗ്