പൌരാവകാശരേഖ

പൗരാവകാശ രേഖ

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 272 എ വകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്

ആമുഖം

ഇന്ത്യൻ ഭരണഘടനയുടെ 73 - ഉം 74 - ഉം ഭേദഗതികളിലൂടെ നിലവിൽ വന്ന 1994 - ലെ പഞ്ചായത്ത് രാജ് ആക്ട് 272 - എ പ്രകാരം ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് ഒരു പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥചെയ്യുന്നു. പഞ്ചായത്തിൽ സദ്ഭരണം നടപ്പാക്കുകയും സേവനങ്ങൾ ഗുണമേന്മയോടെ പൊതു ജനങ്ങൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ തയ്യാറാക്കിയിട്ടുള്ളത്.

ഓരോ വ്യക്തിയ്ക്കും ജനനം മുതല്‍ മരണം വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടി വരുന്നുണ്ട്. ഓഫീസ് നടപടികളെക്കുറിച്ചുള്ള അജ്ഞത നിമിത്തം ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് കാലതാമസം വരികയും ചിലരെങ്കിലും ചൂഷണത്തിനുവിധേയരാകുകയും ചെയ്യുന്നുണ്ട്. നാം നമുക്കുവേണ്ടി നിര്‍മ്മിച്ച നിയമങ്ങളും സേവനങ്ങളും സമയബന്ധിതമായി മനസ്സിലാക്കുന്നതിനും സേവനം ഉറപ്പാക്കുന്നതിനുമായാണ് ഈ പൗരാവകാശരേഖ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കായി സമര്‍പ്പിക്കുന്നത്.

പൗരാവകാശ രേഖ പൂർണ്ണരൂപം

പഞ്ചായത്തിന്റെ പൂർണ്ണമായ പൗരാവകാശ രേഖ താഴെ കാണാവുന്നതാണ് അല്ലെങ്കിൽ താഴെയുള്ള ലിങ്ക് വഴി കാണാം:

 
ഗൂഗിൾ ഡ്രൈവിൽ തുറക്കുക