ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ വികസന ചരിത്രം വളക്കൂറുള്ള കന്നിമണ്ണ് തേടിയെത്തിയ അധ്വാനശീലരായ കര്ഷകരുടെ ത്യാഗത്തിന്റെയും ചെറുത്തുനില്പ്പിന്റെയും പോരാട്ടത്തിന്റെയും വിജയഗാഥയാണ് കോടഞ്ചേരിഗ്രാമപഞ്ചായത്തിന്റെ ചരിത്രം. സാമൂതിരി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന മണ്ണിലെടുത്ത് കുടുംബങ്ങള്ക്ക് അവകാശമായി ലഭിച്ച പശ്ചിമഘട്ടമലനിരകളോട് ചേര്ന്നുകിടക്കുന്ന ഈ ഭൂപ്രദേശത്തു നിന്നും ഓട, മുള, മരം എന്നിവ മുറിച്ചു മാറ്റുന്നതിനുള്ള അവകാശത്തിനായി ജന്മിമാരില് നിന്നും ഓടച്ചാര്ത്ത് അവകാശം ഫറോക്ക് സ്വദേശി ഉണ്ണിച്ചാമി എന്ന കുട്ടായിയും കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളില്ത്തന്നെ എഴുതി വാങ്ങുകയും വിലപിടിപ്പുള്ള മരങ്ങളും മുളയും ഇവിടുത്തെ വേനല്ക്കാലത്തും സുലഭമായി ജലം നിറഞ്ഞൊഴുകിയിരുന്ന ചാലിപ്പുഴ വഴിയും ഇരുവഞ്ഞിപ്പുഴ വഴിയും മര വ്യവസായ കേന്ദ്രമായ കല്ലായിയില് എത്തിച്ച് വില്പ്പന നടത്തിയിരുന്നു. ഈ മലയോര മേഖലയിലെ...
Read More