വാർഷിക പദ്ധതി 2024-25

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്.നമ്മുടെരാഷ്ട്രപിതാവിന്റെ സ്വപ്നം സഫലീകരിക്കുന്നതിന് ഇന്ത്യയുടെ നവരാഷ്ട്രശില്പി ശ്രീ രാജീവ് ഗാന്ധി പാർലമെന്റിൽ പാസാക്കിയ പഞ്ചായത്ത് രാജ് നിയമത്തിന്റെഅടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പാക്കിയ ജനകീയ ആസൂത്രണ പ്രസ്ഥാനം അതിന്റെ രചന ജൂബിലി വർഷത്തിലേക്ക്കടന്നിരിക്കുകയാണല്ലോ ഈ കരുണത്തിൽ കഴിഞ്ഞകാലത്ത് പഞ്ചായത്ത് തലത്തിൽ വലിയ മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് ഇതര സംസ്ഥാനത്തേക്കാൾ വളരെ മുൻപിൽ എത്തുവാൻ കേരളത്തിന് സാധിച്ചിട്ടുണ്ട് ത്രിതല പഞ്ചായത്തുകൾക്ക് വിട്ടു കിട്ടിയ അധികാരവും പണവും ഉപയോഗിച്ച് മാത്രമല്ല വിവിധ ഏജൻസികളുടെ സാമ്പത്തിക സഹായവും ജനകീയ പങ്കാളിത്തവും സമാഹരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
1962 സ്ഥാപിതമായ കോടഞ്ചേരി പഞ്ചായത്തിന്റെ പന്ത്രണ്ടാമത് ഭരണസമിതി അതിന്റെ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് പ്രാദേശിക ആസൂത്രണത്തിന് മുൻതൂക്കംനൽകി വിവിധ  തലങ്ങളിൽ ഉള്ള സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിന് നിരന്തരമായ ഇടപെടലുകൾ നടത്തുന്നതിനും ആസൂത്രണ സമിതി ഭിന്നശേഷി ഗ്രാമസഭ വയോജന ഗ്രാമസഭ, ഉരുകൂട്ടങ്ങൾ, മഹിളാസഭ, ബാലസഭ,വിവിധ ഗ്രാമസഭകൾ തുടങ്ങിയവയിലൂടെ വിവിധ ഗ്രാമസഭകൾ തുടങ്ങിയവയിലൂടെ രൂപീകൃതമായവാർഷിക പദ്ധതിയാണ് 2024 25 വർഷത്തിലേക്ക് വേണ്ടി പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കോടഞ്ചേരിയുടെ കാർഷികസമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാവുന്നദീർഘകാല വികസന സ്വപ്നങ്ങൾ മുൻനിർത്തി അടിസ്ഥാന വികസനങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, ശുചിത്വത്തിനും, ശുദ്ധജല ലഭ്യതക്കും, കാർഷിക മേഖലയുടെ തിരിച്ചടികൾ മറികടക്കുന്നതിനും, ചേർത്തുപിടിച്ച്മുൻ നിരയിൽ എത്തിക്കുന്നതിനും ഉള്ള വിവിധ പ്രവർത്തനങ്ങൾ ആണ് പഞ്ചായത്ത് മുൻതൂക്കംനൽകുന്നത്.
നടപ്പ് വർഷംകാർഷികമേഖലയിൽ നവചൈതന്നിലനിർത്തുന്നതിന് ഭാവന പൂർണ്ണമായിനടപ്പിൽ വരുത്തിയ ഇടപെടലുകൾ മുഖാന്തിരം കഴിയുന്നത്ര ആശ്വാസം ഈ മേഖലയിൽ എത്തിച്ചു നൽകുന്നതിന് കഴിഞ്ഞു.
വന്യജീവികളുടെ ആക്രമണം  മൂലം ഗതിമുട്ടുന്നകാർഷിക ജനതയ്ക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ചുവരുന്നഷൂട്ടർമാരുടെപ്രവർത്തനം, നെൽകൃഷിനിലനിർത്തുന്നതിന്വളർത്തുന്നതിനും ഉള്ള പദ്ധതികൾ, പഴം പച്ചക്കറി ഉൽപാദനത്തിൽ വളർച്ച, മത്സ്യകൃഷിയിൽ ജനകീയ പങ്കാളിത്തം, തൊഴിലുറപ്പ്പദ്ധതിയിൽ ഉൾപ്പെടുത്തിസൗജന്യമായി വിതരണം ചെയ്ത കുറ്റ്യാടിതെങ്ങിൻ തൈകൾ, ജലസേചനത്തിന് പമ്പ് സെറ്റുകൾ തുടങ്ങിയ പ വിവിധ പദ്ധതികൾ മുഖാന്തിരം ആശ്വാസം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ക്ഷീരമേഖലയിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ഇവിടെ ഏറ്റവും കൂടുതൽ തുക പാൽ സബ്സിഡിക്കും കാലിത്തീറ്റ സബ്സിഡിക്കും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ ചാണകം സംസ്കരിച്ച് പാരിപോഷണം നടത്തി കർഷകർക്ക് വിതരണം ചെയ്ത്മൂലം അധികം വരുമാനം ലഭിക്കുന്നതിനും സാധിച്ചു.
ഭിന്നശേഷികുട്ടികൾക്കായിസ്കോളർഷിപ്പ്പൂർണമായിനൽകി. ബസ്സ് റിഹാബിലിറ്റേഷൻ സെന്റർ  നടപ്പ് വർഷംപ്രവർത്തനം ആരംഭിച്ചു. വയോജനങ്ങൾക്ക് പരമാവധി പെൻഷൻ അനുവദിക്കുന്നതിനും കട്ടിലുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യാൻ സാധിച്ചു
വനിതാ ശാക്തീകരണത്തിന് വേണ്ടി കുടുംബശ്രീ മുഖാന്തരം നിരവധി കർമ്മപദ്ധതികൾ നടത്തി വരുന്നു. പഞ്ചായത്തിന്റെ മൊത്തം ജനങ്ങളുടെ ജീവിതാവസ്ഥ മനസ്സിലാക്കുന്നതിന് എസ് വോളണ്ടർമാരുടെസഹായത്തോടുകൂടി സാമൂഹിക സാമ്പത്തിക സർവ്വേ നടത്തി. പഞ്ചായത്ത് ആസ്തികൾ ഡിജിറ്റലൈസേഷൻ ചെയ്ത് ക്രോഡീകരിച്ചു.
അടുത്ത പദ്ധതിക്കാലത്ത് തെരുവുവിളക്ക് പരിപാലനത്തിന് വേണ്ടി പഞ്ചായത്ത് തലത്തിൽ വിദഗ്ധസമിതി രൂപീകരിക്കുന്നതിനും ജലജീവൻ മിഷൻ മുഖാന്തരംഎല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കൽ കാർഷികകർമ്മസേനകൾ തുടങ്ങിയ വിഭാവനം ചെയ്യുന്നു.