പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി സ്റ്റാൻഡിങ് കമ്മിറ്റികൾ നിലവിലുണ്ട്.കോഴിക്കോട്...

അന്നക്കുട്ടി ദേവസ്യ

പ്രസിഡൻ്റ്

അലക്സ് തോമസ് ചെമ്പകശ്ശേരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റിയാനസ് സുബൈർ

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിൻസെന്‍റ് വടക്കേമുറിയിൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി സണ്ണി

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഖിൽ പി.എൻ.

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വാർഡുകള്‍ - 21

രൂപീകരിക്കപ്പെട്ട വർഷം - 1962

ജനസംഖ്യ - 34854 (2011 സെൻസസ്)

വിസ്തീർണ്ണം - 102.56 ച.കി.മീ.

ബ്ലോക്ക് - കൊടുവള്ളി

താലൂക്ക് - താമരശ്ശേരി

നിയോജകമണ്ഡലം - തിരുവമ്പാടി

ലോക്സഭാ മണ്ഡലം - വയനാട്

അതിരുകള്‍

വടക്ക്‌ - വയനാടന്‍ മലനിരകള്‍

തെക്ക്‌ - പച്ചക്കാട്  തോട്

കിഴക്ക്‌ - ഇരുവഞ്ഞിപ്പുഴ

പടിഞ്ഞാറ്‌  - ഇരുതുള്ളിപ്പുഴ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹ്യ വികസന ചരിത്രം വളക്കൂറുള്ള കന്നിമണ്ണ് തേടിയെത്തിയ അധ്വാനശീലരായ കര്‍ഷകരുടെ ത്യാഗത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും വിജയഗാഥയാണ് കോടഞ്ചേരിഗ്രാമപഞ്ചായത്തിന്റെ ചരിത്രം. സാമൂതിരി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന മണ്ണിലെടുത്ത് കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശത്തു നിന്നും ഓട, മുള, മരം എന്നിവ മുറിച്ചു മാറ്റുന്നതിനുള്ള അവകാശത്തിനായി ജന്മിമാരില്‍ നിന്നും ഓടച്ചാര്‍ത്ത് അവകാശം ഫറോക്ക് സ്വദേശി ഉണ്ണിച്ചാമി എന്ന കുട്ടായിയും കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളില്‍ത്തന്നെ എഴുതി വാങ്ങുകയും വിലപിടിപ്പുള്ള മരങ്ങളും മുളയും ഇവിടുത്തെ വേനല്‍ക്കാലത്തും സുലഭമായി ജലം നിറഞ്ഞൊഴുകിയിരുന്ന ചാലിപ്പുഴ വഴിയും ഇരുവഞ്ഞിപ്പുഴ വഴിയും മര വ്യവസായ കേന്ദ്രമായ കല്ലായിയില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. ഈ മലയോര മേഖലയിലെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 12, 2026

പോഷൺ മാ സമാപന പരിപാടി കോടഞ്ചേരിയിൽ നടന്നു

രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ സംഘടിപ്പിച്ച പ്രോജക്ട് തല സമാപന പരിപാടി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത...

കൂടുതൽ വായിക്കുക